
ശ്രീനാഥ് ഭാസി, ബാലുവർഗീസ്, സലിം കുമാർ, പ്രവീണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്‌ത ചിത്രമാണ് സുമേഷ് ആൻഡ് രമേഷ്. അർജുൻ അശോകൻ, രാജീവ് പിള്ള, ദേവികൃഷ്ണ, അഞ്ജു കൃഷ്ണ, കാർത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് മറ്റു താരങ്ങൾ.
നിർമ്മാതാക്കൾ ഏറെ സ്വാതന്ത്യം തന്ന ചിത്രമായിരുന്നു സുമേഷ് ആൻഡ് രമേഷ് എന്ന് താരങ്ങൾ വ്യക്തമാക്കി. കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥും ബാലു വർഗീസും ഇക്കാര്യം പറഞ്ഞത്. അതിനിടെ സംവിധായകനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യം ശ്രീനാഥ് ഭാസിയെ അൽപം പ്രകോപിപ്പിച്ചു. താൻ ആരാടോ...തനിക്ക് മര്യാദയ‌്ക്ക് സംസാരിക്കാൻ അറിയില്ലേ? എന്നായിരുന്നു ഭാസിയുടെ മറുപടി.
വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ നിർമ്മിച്ച ചിത്രത്തിന് ജോസഫ് വിജീഷും, സനൂപ് തൈക്കൂടവും ചേർന്നാണ് രചന നിർവഹിച്ചത്. ഛായാഗ്രഹണം ആൽബി. യാക്സൺ ഗ്യാരി പെരേര, നേഹ എസ്. നായർ എന്നിവരാണ് സംഗീതവും പശ്ചാത്തല സംഗീതവും.