dileep

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കത്തക്ക തെളിവുകളില്ല. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്.

വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.

വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നും ഹർജിയിൽ പറയുന്നു. ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്. ഇതാണ് അന്വേഷിക്കേണ്ടതെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.