
മുംബയ്: മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ ബോയ്സാർ ശിവാജി നഗറിൽ വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് സംഭവം. ബോയ്സാർ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48) ആണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തു.
ലീലാവതിയുടെ മകൾ പ്രീതി പ്രസാദ് (20), അയൽക്കാരിയും സുഹൃത്തുമായ 17 കാരിയുമായുള്ള പ്രശ്നത്തെ സംബന്ധിക്കുന്ന സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതു ചോദ്യം ചെയ്യാനായി പെൺകുട്ടി അമ്മയ്ക്കും സഹോദരനും സഹോദരിക്കുമൊപ്പം പ്രീതിയുടെ വീട്ടിലെത്തി. വാക്കുതർക്കത്തിനിടെയുണ്ടായ കൈയേറ്റത്തിൽ ലീലാവതിക്കു പരുക്കേൽക്കുകയായിരുന്നു. ലീലാവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് രാത്രി മരിച്ചു.
പെൺകുട്ടി, അമ്മ, സഹോദരൻ, സഹോദരി എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 304 പ്രകാരം എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതായി ബോയ്സാർ പൊലീസ് അറിയിച്ചു. വാട്സാപ് സ്റ്റാറ്റസിനെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്ന് ബോയ്സർ