
ഭുവനേശ്വർ : ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം തവണയും വനിതാ വിഭാഗത്തിൽ കേരളത്തിന് കിരീടം. കഴിഞ്ഞ ദിവസം ഭുവനേശ്വറിൽ നടന്ന ഫൈനലിൽ റെയിൽവേയ്സിനെയാണ് കേരളത്തിന്റെ പെൺപുലികൾ കീഴടക്കിയത്. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ ഫൈനൽ വരെ എത്തിയിരുന്ന കേരളം ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കലാശക്കളിയിൽ വിജയം കണ്ടത്.
കഴിഞ്ഞ
മൂന്നേകാൽ കൊല്ലത്തിനിടെ കേരളത്തിന്റെ വനിതാ ടീം സ്വന്തമാക്കുന്നആറാമത്തെ ദേശീയ കിരീടമാണിത്. 12 അംഗ ടീമിലെ 7 പേർ കെഎസ്ഇബി താരങ്ങളാണ്. 5 പേർ കേരള പൊലീസ് അംഗങ്ങളും. കെ.പി.അനുശ്രീയാണ് ടീമിനെ നയിച്ചത്. കെ.എസ്.ജിനി, എം.ആർ.ആതിര, എസ്.സൂര്യ, ആൽബിൻ തോമസ്, ജെ.മേരി അനീന, എം.ശ്രുതി, എൻ.എസ്.ശരണ്യ, എം.കെ.സേതുലക്ഷ്മി, മായ തോമസ്, അഞ്ജലി ബാബു, അശ്വതി രവീന്ദ്രൻ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. ഡോ. സി.എസ്.സദാനന്ദനാണ് മുഖ്യ പരിശീലകൻ. രാധിക കപിൽദേവ് സഹപരിശീലകയായിരുന്നു.