തിരുവനന്തപുരം:കേരള എൻ.ജി.ഒ സെന്റർ സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ,ജനറൽ സെക്രട്ടറി ജി.സജി പിള്ള,സെക്രട്ടറിമാരായ ബിന്ദുലാൽ ചിറമേൽ, എം.എസ്.ബിജു, ജില്ലാപ്രസിഡന്റ് അൻവർ സാദത്ത് എന്നിവരടക്കമുള്ള നേതാക്കൾ കേരള എൻ.ജി.ഒ യൂണിയനിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ നേതാക്കളെ ഹാരമണിയിച്ച് സ്വീകരിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ സ്വാഗതം പറഞ്ഞു.പനവൂർ നാസർ,സജി പിള്ള എന്നിവർ സംസാരിച്ചു.