kk

ജലന്ധര്‍: പഞ്ചാബിലെ കോൺഗ്രസ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബ് സര്‍ക്കാര്‍ തന്നെ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചില്ലെന്ന് നരേന്ദ്ര മോദി ആരോപിച്ചു.

ജലന്ധറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുിടെ ആരോപണം. എനിക്ക് ത്രിപുര്‍മാലിനി ദേവി ശക്തിപീഠത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ എന്നാല്‍ സർക്കാരും പൊലീസും അതിനുള്ള സജ്ജീകരണം ഒരുക്കാൻ തയ്യാറായില്ലന്നും മോദി പറഞ്ഞു. പക്ഷേ ഞാൻ തീർച്ചയായും ദർശനം നടത്തുമെന്നും മോദി പറഞ്ഞു. .ഇതാണ് ഈ സംസ്ഥാനത്തിന്റെ അവസ്ഥ. മോദി പറഞ്ഞു. ബിജെപിക്ക് അവസരം നല്‍കുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം പഞ്ചാബിനെ മികച്ച രീതിയില്‍ മാറ്റിയെടുക്കുമെന്ന് മോദി അവകാശപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് എന്‍.ഡി.എയ്ക്ക് ഒപ്പമുള്ളത് ബി.ജെ.പിക്ക് കൂടുതല്‍ ശക്തി പകരുമെന്നും മോദി പറഞ്ഞു.