
കൊച്ചി: ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്തുപോകേണ്ടി വന്ന മുന്നേറ്റനിര താരം കെ പി രാഹുൽ മടങ്ങിയെത്തി. ഇന്നത്തെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പകരക്കാരുടെ കൂട്ടത്തിലാണ് രാഹുലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം പകുതിയിൽ രാഹുലിനെ കളത്തിലിറക്കുമെന്നാണ് പ്രതീക്ഷ.
ഇതിനു പുറമേ നാലു മാറ്റങ്ങളുമായാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്. സസ്പെൻഷനിലിരിക്കുന്ന ഖർമൻജ്യോത് ഖബ്ര, ലെസ്കോവിച് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ഹോർമിൻപാമും കളിക്കുന്നില്ല. ഇവർക്ക് പകരം സന്ദീപ്, സിപോവിച്, ബിജോയ്, സഞ്ജീവ് സ്റ്റാലിൻ എന്നിവരടങ്ങുന്ന പ്രതിരോധനിരയാണ് ഈസ്റ്റ് ബംഗാളിനെതിരെ കളത്തിലിറങ്ങുന്നത്. സസ്പെൻഷൻ കാലാവധി തീർന്ന ഡയസ് സ്ക്വാഡിൽ മടങ്ങിയെത്തിയിട്ടുണ്ട്.