
മട്ടാഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് നഗര ഗ്രാമ വ്യത്യാസമന്യേ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നതായി കൊച്ചി സിറ്റി പൊലീസ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ട്യൂഷൻ ക്ലാസുകൾ ,മൊബൈൽ ആപ്പുകൾ ,നവമാദ്ധ്യമങ്ങൾ എ ന്നിവയിലുടെയുമാണ് ഹൈസ്കൂൾ - പ്ല സ്ടു വിദ്യാർത്ഥികളെ ലഹരി വില്പന സം ഘങ്ങൾ വലയിലാക്കുന്നത്.
കഴിഞ്ഞ ദിവസം നഗരമദ്ധ്യത്തിൽ റോഡരികിൽ നിന്ന് ജനങ്ങൾ പൊലീസിന് കൈമാറിയ യുവാക്കൾക്ക് ഒപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും പിടികൂടിയിരുന്നു. തുടർന്ന് നടന്ന വിശദമായ പരിശോധനയിലാണ് യുവാക്കളിൽ നിന്ന് മയക്ക്മരുന്ന് കണ്ടെത്തിയത്. ഇതുപയോഗിക്കാൻ ഇവർ നിർബന്ധിച്ചതായും പെൺകുട്ടികൾ പറഞ്ഞതോടെയാണ് പൊലീസ് കുടുതൽ അന്വേഷണം നടത്തിയത്. സ്കൂൾ വിദ്യാർത്ഥിനികളെയാണ് ലഹരി സംഘങ്ങൾ ലക്ഷ്യമിടുന്നത്. രക്ഷിതാക്കൾ ഇതിനെതിരെ ജാഗ്രരൂകരാകണമെന്ന് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.യു.കുര്യക്കോസ്.,മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വി.ജി. രവീന്ദ്ര നാഥ് എന്നിവർ പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ 200ഓളം മയക്ക്മരുന്ന് കേസുകളാണ് സിറ്റി പൊലീസ് പിടികൂടിയത്.ലഹരി വില്പന സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് കൈ ക്കൊള്ളുന്നതെന്ന് ഡി.സി.പി. വി.യു.കു ര്യാക്കോസ് പറഞ്ഞു.