
കറാച്ചി : പാശ്ചാത്യ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്ന പോലെയുള്ള അവസ്ഥയല്ല ചൈനയിലെ ഷിൻജിയാംഗ് ഉയിഗുർ സ്വയംഭരണ പ്രദേശത്തുള്ളതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പരാമർശം. ഷിൻജിയാംഗുമായി ബന്ധപ്പെട്ട ചൈനീസ് നയത്തെ ഇമ്രാൻ ഖാൻ നേരത്തെ പിന്തുണച്ചിരുന്നു.
ഷിൻജിയാംഗിലെ ഉയിഗുർ മുസ്ലിം വംശജർക്കെതിരെ ചൈന നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോകരാജ്യങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സാമ്പത്തികവും നയതന്ത്രപരവുമായ പിന്തുണയ്ക്ക് പാകിസ്ഥാൻ ചൈനയെ ഇപ്പോൾ വലിയോ തോതിൽ ആശ്രയിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തായ്‌വാൻ, സൗത്ത് ചൈനാ കടൽ, ഹോങ്കോങ്ങ്, ടിബറ്റ് എന്നിവിടങ്ങളിലും ചൈന നടത്തിവരുന്ന കടന്നുകയറ്റങ്ങൾക്ക് പാകിസ്ഥാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.