
അമൃത്സർ: പഞ്ചാബ് സർക്കാർ ക്ഷേത്ര ദർശനത്തിന് അനുവദിച്ചില്ലെന്നും എന്നാൽ താമസിയാതെ അവിടെപ്പോയി പ്രാർത്ഥിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജലന്ധറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജലന്ധറിലെ പരിപാടിക്ക് ശേഷം ത്രിപുര മാലിനീ ദേവി ശക്തി പീഠത്തിലെത്തി പ്രാർത്ഥിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനുവേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാനാകില്ലെന്നാണ് സർക്കാരും സംസ്ഥാന പൊലീസും അറിയിച്ചു. ഇതാണ് പഞ്ചാബിലെ സ്ഥിതി. എന്നാൽ ഞാൻ തീർച്ചയായും ശക്തി പീഠത്തിൽ പോയി പ്രാർത്ഥന നടത്തും.'- പ്രധാനമന്ത്രി പറഞ്ഞു.