
കൊച്ചി: ഡയമണ്ട് വിലയിൽ വൻ വർദ്ധനവ്. 13 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഡയമണ്ട് വിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നത്. ഒരു കാരറ്റിന് 15,000 രൂപ മുതൽ 25,000 രൂപവരെയാണ് വർദ്ധിച്ചത്. വിലവർദ്ധനവിനെ തുടർന്ന് നിർമ്മാതാക്കൾ ഡയമണ്ട് വിതരണം താത്കാലികമായി നിർത്തിവച്ചു.
2009ലും ഡയമണ്ടിന് സമാനമായ രീതിയിൽ വിലവർദ്ധനവ് ഉണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വർദ്ധനവാണ് വില കുത്തനെ കൂടാൻ കാരണമായത്. കൊവിഡ് മൂലം പല ഡയമണ്ട് സെന്ററുകളിലും നിർമ്മാണം പകുതിയായതും വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.