
ഹൈദരാബാദ്: ബെംഗളൂരു ടോർപ്പിഡോസിനെ പരാജയപ്പെടുത്തി പ്രൈം വോളിബാൾ ലീഗിൽ കലിക്കറ്റ് ഹീറോസ് ആദ്യ വിജയം കുറിച്ചു. ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് ഹീറോസിന്റെ വിജയം. സ്‌കോർ: 15-12, 15-12, 15-9, 14-15, 15-13. കാലിക്കറ്റ് രണ്ട് പോയിന്റ് നേടി. കലിക്കറ്റ് ഹീറോസിന്റെ ക്യാപ്റ്റൻ ജെറോം വിനീത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹീറോസിന് ജയിക്കാനായിരുന്നില്ല.
ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. സോണി ടെൻ ചാനിലിൽ വൈകിട്ട് ഏഴുമുതൽ ലൈവായി കാണാം.