
കിടപ്പറയിലെ ആത്മവിശ്വാസക്കുറവ് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാരിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നു. ശാരിരികമായ പ്രശ്നങ്ങളാണ് പലപ്പോഴും ഇവരിൽ വില്ലനാകുന്നത്. , ആത്മവിശ്വാസക്കുറവ്, കിടക്കയിൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന ബോധം തുടങ്ങിയവയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മറ്റ് തടസ്സങ്ങൾ ഉണ്ടാകാം
പുരുഷന്മാർക്ക് ലൈംഗികതയിൽ ആത്മവിശ്വാസക്കുറവ് തോന്നുന്നത് എന്തുകൊണ്ടാണെന്നും സെക്‌സ് എങ്ങനെ മനോഹരമായി മാറ്റാമെന്നും ആരോഗ്യവിദഗദ്ധർ നിർദ്ദേശിക്കുന്നു. . അതിനായി അഞ്ച് മാർഗങ്ങളും അവർ മുന്നോട്ടുവയ്ക്കുന്നു.
കിടക്കയിൽ നിങ്ങൾക്ക് അനിശ്ചിതത്വം, അഥവാ അടുത്തതായി എന്തുചെയ്യണമെന്നോ എങ്ങനെ മുന്നോട്ടു പോകണമെന്നോ അറിയാതെ നിൽക്കുന്നെങ്കിൽ നിങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്നത് മാത്രം ചെയ്യുക. പങ്കാളിയുമായി നിങ്ങൾ ചെലവിട്ട ഏറ്റവും മനോഹരമായ നിമിഷത്തെക്കുറിച്ച് ചിന്തിക്കുകയും അത് പുനരാവിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്യുക, എന്നാൽ ഇത് എപ്പോഴും ആവർത്തിക്കാതിരിക്കുക. .
സ്വയംഭോഗത്തിൽ ഏർപ്പെടുന്നതും സെക്സോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്ന ഒന്നാണ് സ്വയംഭോഗത്തിന് പിന്നിലെ ആശയം അത് നിങ്ങളെത്തന്നെ അറിയുക, നിങ്ങളുടെ ശരീരത്തെ സന്തോഷിപ്പിക്കുക എന്ന ചിന്തയിൽ നിന്നുണ്ടായതാണ്.
കിടപ്പറയിൽ അനാവശ്യ സംഭാഷണങ്ങൾ ഒഴിവാക്കുക.. ഏതൊരു ബന്ധവും മോശമാകുന്നതിന്റെ തുടക്കം പങ്കാളികളുടെ ഏറ്റവും മോശമായ സംഭാഷണം ഉണ്ടാവുന്നതിൽ നിന്നാണ്. ഒരു ബന്ധത്തിൽ ആരോഗ്യകരമായ ആശയവിനിമയത്തിന് നൽകേണ്ട പ്രാധാന്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. കിടപ്പറയിൽ അലോസരമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക.
കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്താൻ ഒന്നിലധികം കാര്യങ്ങളിൽ ഏർപ്പെടുന്നതിനെക്കാൾ ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പങ്കാളിയെ സ്‌നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നിടത്തോളം നിങ്ങൾ ശരിയായ പാതയിലാണ്. വലുപ്പം, ദൈർഘ്യം അല്ലെങ്കിൽ മറ്റെന്തെങ്കിലും പോലുള്ള ഘടകങ്ങളെ കുറിച്ചുള്ള ചിന്തകൾ കടന്നുവരാൻ അനുവദിക്കരുത്. അശ്ലീല സിനിമകളിൽ നിങ്ങൾ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ് സെക്‌സ് എന്ന് മനസിലാക്കുക
നമ്മിൽ ഏറ്റവും മികച്ച ആളുകൾക്ക് പോലും, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്ത സമയങ്ങൾ ഉണ്ടാകാം. എല്ലായ്‌പ്പോഴും പൂർണതയുണ്ടാവില്ലെന്നത് ശരിയാണെന്ന് സ്വയം ഓർമ്മിപ്പിക്കേണ്ടത് ആ സമയങ്ങളിലാണ്. അൽപ്പം നർമ്മബോധം ഉണ്ടായിരിക്കുകയും ആസൂത്രണം ചെയ്തതുപോലെ നടക്കാത്ത സമയങ്ങളിൽ ചിരിക്കാൻ പഠിക്കുകയും ചെയ്യുക. നിങ്ങളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുമ്പോൾ അത് നിങ്ങളുടെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്