accident-death

കോഴിക്കോട്: പുളാടിക്കുന്ന് ബൈപ്പാസിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. എറണാകുളം സ്വദേശിയായ ട്രാവലർ ഡ്രൈവറും കർണാടക സ്വദേശികളായ ശിവണ്ണ, നാഗരാജയുമാണ് മരിച്ചത്. ശബരിമലയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.