kamandalu-tree

കരുനാഗപ്പള്ളി: തൊടിയിൽ പൂവിട്ട് കായ്ച്ച കമണ്ഡലു വൃക്ഷം വീട്ടുകാർക്കും കാഴ്ചക്കാർക്കും കൗതുകമാകുന്നു.ആലുംകടവ് കരിയിട ക്ഷേത്രത്തിന് സമീപം സത്യശീലന്റെ തൊടിയിലാണ് അപൂർവ വൃക്ഷം കായ്ച്ച് നിൽക്കുന്നത്.

ഇരുപത്തഞ്ച് വർഷം മുമ്പ് സത്യശീലൻ കണ്ടൽച്ചെടികളുടെ ശേഖരാണർത്ഥം മണ്ണൂത്തി കാർഷിക കോളേജിൽ പോയപ്പോഴാണ് തൈ വാങ്ങിയത്. പടർന്നു പന്തലിച്ച് നിൽക്കുന്ന വൃക്ഷത്തണലിലാണ് ഇപ്പോൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒത്തുകൂടൽ.

ചുരുയ്ക്കപോലെ തോന്നിക്കുന്ന ഫലത്തിന്റെ മൃദുലമായ ഉൾക്കാമ്പ് ആരും ഉപയോഗിക്കാറില്ല. എന്നാൽ ഫിലിപ്പിയൻസിൽ 'മിറാക്കിൾ ഫ്രൂട്ട്‌' എന്നാണ് ഇവ അറിയപ്പെടുന്നത്. വെസ്റ്റെൻഡീസ്, അമേരിക്ക, ആഫ്രിക്ക, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലും ഈ വൃക്ഷം കണ്ടുവരുന്നുണ്ട്.

അസാധാരണ വലിപ്പം

പുരാതന കാലത്ത് ഋഷീശ്വരന്മാർ ജലപാനത്തിനായി ഉപയോഗിച്ചിരുന്നത് ഈ വൃക്ഷത്തിന്റെ കായ്കളായിരുന്നുവെന്നാണ് വിശ്വസം. ഇങ്ങനെയാണ് വൃക്ഷത്തിന് കമണ്ഡലു വൃക്ഷം എന്ന പേര് ലഭിച്ചത്. ശിഖരമാകെ അസാധാരണ വലിപ്പത്തിലാണ് കായ്കൾ കുലച്ച് നിൽക്കുന്നത്. ഇതിൽ ശേഖരിക്കുന്ന വെള്ളത്തിന് ഔഷധഗുണം ഉണ്ടെന്നും പറയപ്പെടുന്നു.