
ഡയലോഗ് പറയാൻ താമസിക്കുന്നുവെന്ന് പരാതി പറഞ്ഞ തെലുങ്ക് സംവിധായകന് മോഹൻലാൽ നൽകിയ മറുപടിയെ കുറിച്ച് ബി ഉണ്ണികൃഷ്‌ണൻ. പലരും പറയുന്ന 'ക്യാമറയ‌്ക്ക് മുന്നിലെ മോഹൻലാൽ മാജിക്ക്' എങ്ങനെ ജനിക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
ബി ഉണ്ണികൃഷ്‌ണന്റെ വാക്കുകൾ-
'തെലുങ്കിലെ പ്രമുഖ സംവിധായകനായ കൊരട്ടാല ശിവ ഒരിക്കൽ ലാൽ സാറിനോട് ചോദിച്ചു, ഞാൻ ആക്ഷൻ പറഞ്ഞ് കുറച്ചുകഴിയുമ്പോഴാണ് സാർ ഡയലോഗ് പറയുന്നത് പെട്ടെന്ന് പറഞ്ഞാൽ നന്നായിരുന്നു. ശരി എന്ന് മോഹൻലാൽ സമ്മതിക്കുകയും ചെയ‌്തു. ഷോട്ട് എടുത്തതിന് ശേഷം മോഹൻലാൽ ശിവയെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങൾ ആക്ഷൻ പറയുമ്പോൾ ഡയലോഗിന് മുമ്പ് ഞാൻ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കിൽ അവിടെയാണ് എനിക്ക് അഭിനയിക്കാൻ പറ്റുക.
ശിവയ‌്ക്ക് ഭയങ്കര ഷോക്ക് ആയിരുന്നു ആ സംഭവം. ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് അതിനെകുറിച്ച് പറഞ്ഞത്. ഗ്രാന്റ് മാസ്‌റ്ററിലും വില്ലനിലുമൊക്കെ നമുക്കിത് കാണാൻ സാധിക്കും'.