
സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും 'പുഷ്പ'യിലെ പാട്ടും ഡാൻസുമൊക്കെയാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ചിത്രത്തിലെ 'സാമി സാമി' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന നിരവധി റീൽസും ഇൻസ്റ്റഗ്രാമിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പുഷ്പയിലെ ഡയലോഗിനും ആരാധകരേറെയാണ്.
ഇപ്പോഴിതാ 'ചക്രവർത്തിനീ നിനക്കു ഞാനെന്റെ' എന്ന പാട്ട് പാടി തുടങ്ങി അവസാനം പുഷ്പയിൽ അവസാനിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചുകുട്ടി. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തുകയാണ്. ചക്രവർത്തിനീ എന്ന ഗാനം പാടി ശില്പഗോപുരം തുറക്കുന്ന ഇടം വരെ എത്തി. അപ്പോഴാണ് അറിയാതെ നാവിൽ 'പുഷ്പ' കയറി വന്നത്. ഓർക്കാതെ പുഷ്പപാദുകം എന്ന് പാടി. പെട്ടെന്നാണ് അല്ലുവിന്റെ പുഷ്പയെ ഓർമവന്നത്. പിന്നെ ഒന്നും നോക്കിയില്ല, സ്‌റ്റൈലിൽ കിടിലൻ ഡയലോഗ് പറഞ്ഞങ്ങ് അവസാനിപ്പിച്ചു. ഡയലോഗിനൊപ്പം അനുകരണവുമുണ്ട്. വീഡിയോ കാണാം...