v

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ലൈല എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിച്ചു. പുതുമുഖങ്ങളായ നന്ദന രാജൻ, സോന, ശിവകാമി എന്നിവരാണ് നായികമാർ. ബാലചന്ദ്രൻ ചുള്ളിക്കാട്, കിച്ചു ടെല്ലസ്, ജോണി ആന്റണി, സെന്തിൽ കൃഷ്ണ, ശ്രീജ നായർ എന്നിവരാണ് മറ്റു താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഡോ. പോൾസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസാണ് നിർമ്മാണം. സഹനിർമ്മാണം ഗോൾഡൻ എസ് പിക്‌ചേഴ്സ്. അനുരാജ് ഒ.ബി രചന നിർവഹിക്കുന്നു. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകരുന്നു. ഛായാഗ്രഹണം: ബാലു അജു, പി.ആർ.ഒ: ശബരി.