df

കൊച്ചി: സുഗുണ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഡെൽഫ്രസ് എഗ്ഗ്സ് എന്ന പേരിൽ വൈവിദ്ധ്യമേറിയ മുട്ടകൾ വിപണിയിലെത്തിച്ചു. പോഷകങ്ങളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ മുട്ടകളാണു കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഡെൽഫ്രെസ് ആക്ടീവ്, ഡെൽഫ്രെസ് ഹാർട്ട്, ഡെൽഫ്രെസ് ഷാർപ്പ്, ഡെൽഫ്രെസ് എനർജി എന്നിങ്ങനെ നാലുതരം മൂല്യവർദ്ധിത സ്‌പെഷ്യാലിറ്റി മുട്ടകളാണ് ഡെൽഫ്രെസ് ലഭ്യമാക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കും ആരോഗ്യ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾക്കുമായി പ്രത്യേകം രൂപപ്പെടുത്തിയ വിവിധയിനം മുട്ടകളാണിവ.

രാജ്യത്തുടനീളമുള്ള എല്ലാ പ്രമുഖ ജനറൽ ട്രേഡ് ഔട്ട്ലെറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും സുഗുണ ഡെൽഫ്രസിന്റെ സ്വന്തം റീട്ടെയിൽ സ്റ്റോറുകളിലും ഇവ ലഭ്യമാണ്. സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ഗ്രോഫേഴ്‌സ് എന്നിവയിലും ലഭ്യമാണ്.

 ഡിഎച്ച്എ കൊണ്ടു സമ്പുഷ്ടമായ ഡെൽഫ്രെസ് ആക്ടീവ് മുട്ടകൾ: മുലയൂട്ടുന്ന അമ്മമാർക്കും വളരുന്ന കുട്ടികൾക്കും വേണ്ടി

 ഒമേഗ 3 കൊണ്ട് സമ്പുഷ്ടമായ ഡെൽഫ്രെസ് ഹാർട്ട് മുട്ടകൾ: മുതിർന്നവര്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും മാക്രോ, മൈക്രോ വാസ്‌കുലർ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്

 കരോട്ടിനോയിഡുകൾ കൊണ്ട് സമ്പുഷ്ടമായ ഡെൽഫ്രെസ് ഷാർപ്പ് മുട്ടകൾ: കൗമാരക്കാർക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഫിറ്റ്നസ് പ്രേമികൾക്കും വേണ്ടി

 വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമായ ഡെൽഫ്രെസ് എനർജി മുട്ടകൾ: രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും