
അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ഗാനങ്ങൾ ദക്ഷിണേന്ത്യയും ബോളിവുഡും കഴിഞ്ഞ് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധനേടിയിരുന്നു. ഇതിലെ ശ്രീവല്ലി എന്ന ഗാനം വലിയ രീതിയിൽ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. പുഷ്പയിലെ മറ്റൊരു ഗാനമായ സാമിയും വമ്പൻ ഹിറ്റാണ്. ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് ഗാനത്തിന് സ്വീകാര്യത ഏറിയത്. ഇപ്പോഴിതാ സാമി എന്ന പാട്ടിൽ ഒരു ഗർഭിണി ചുവടുവയ്ക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്.
ആബി സിംഗ് എന്ന യുവതിയാണ് വീഡിയോയിലെ താരം. ന്യൂസിലൻഡുകാരിയായ ആബി പഞ്ചാബുകാരനായ മണി സിംഗിനെ വിവാഹം ചെയ്ത് ഇന്ത്യയിലെത്തുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ് ആബിയിപ്പോൾ. ഒരാഴ്ചയായി ഈ ഗാനം തന്റെ മനസിൽ നിന്ന് പോകുന്നില്ല. ട്രെൻഡിലേക്കെത്താൻ താൻ വൈകിയെന്നറിയാം എന്നാലും താനിത് പരീക്ഷിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ആബി വീഡിയോ പങ്കുവച്ചത്.
സാമി ഗാനത്തിൽ ചുവടുവച്ച് ചിത്രത്തിലെ നായികയായ രാഷ്മിക മന്ദന പങ്കുവച്ച ഇൻസ്റ്റാ വീഡിയോയും ഏറെ തരംഗം തീർത്തിരുന്നു.