
ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വ്യത്യസ്തങ്ങളായ പാചക പരീക്ഷണങ്ങളാണ് നടക്കുന്നത്. ചിലതെല്ലാം ഗംഭീരമാകുമ്പോൾ മറ്റു ചിലത് അമ്പേ പരാജയമാകാറുമുണ്ട്. അത്തരത്തിൽ പരാജയപ്പെട്ട ഒരു വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പുതിയ വിഭവത്തിന് നേരെ വിമർശനങ്ങളാണ് ഏറെയും ഉയരുന്നത്.
ചോക്ലേറ്റ് പേസ്ട്രിയെ തിളച്ച എണ്ണയിലിട്ട് പക്കോഡയാക്കുന്നതാണ് സംഭവം. ഫുഡ് വ്ലോഗറായ സർതാക് ജെയിനിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്തായാലും ഈ പേസ്ട്രി പക്കോഡ രുചിച്ചയുടൻ തുപ്പുകയായിരുന്നു ഫുഡ് വ്ലോഗർ ചെയ്തത്. രുചികരമായ പേസ്ട്രിയോട് എന്തിനാണ് ഇത്രയും വലിയ ചതി കാട്ടിയതെന്നാണ് ഏറെപ്പേരും ചോദിക്കുന്നത്.