kk

നടി ശിൽപ ബാല സംവിധാനം ചെയ്ത പൈങ്കിളി പാട്ട് എന്ന മ്യൂസിക് വീഡിയോശ്രദ്ധേയമാവുന്നു. ഒരു ആനിമേറ്റ‌ഡ് മ്യൂസിക് ആൽബമായാണ് ശിൽപയും കൂട്ടുകാരും ചേർന്ന് പൈങ്കിളി പാട്ട് ഒരുക്കിയിരിക്കുന്നത്. ശിൽപയുടെ കൂട്ടുകാരായ ഭാവന, രമ്യ നമ്പീശൻ, ഷഫ്‍ന, സയനോര, മൃദുല മുരളി എന്നിവരെ വീഡിയോയിൽ കാണാം. ഇവരുടെ സൗഹൃദവും പ്രണയവും വിവാഹവുമാണ് ആൽബത്തിന്റെ പ്രമേയം. വിനായക് എസ് കുമാർ എഴുതിയ വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് വികാസ് അൽഫോൺസാണ്. ടൈറ്റിൽസ്: ജോസഫ് സാവിയോ സി.ജെ, ഇല്ലുസ്‌ട്രേഷൻ കോർഡിനേറ്റർ: ജോണി ഫ്രെയിംസ്.