
കൊച്ചി: സർഫസ് ശ്രേണിയിൽ മൈക്രോസോഫ്‌റ്റിന്റെ ലാപ്‌ടോപ്പ് സ്‌റ്റുഡിയോ വിപണിയിലേക്ക്. മാർച്ച് എട്ടുമുതൽ വില്പനയ്ക്കെത്തുന്ന ഇവ ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാം. 1.56 ലക്ഷം രൂപമുതൽക്കാണ് വില. ഡെവലപ്പർമാർ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ, ഗെയിമർമാർ എന്നിവർക്ക് അനുയോജ്യമാണ് ഈ ലാപ്ടോപ്പുകൾ.
വിൻഡോസ് 11 ഒ.എസിലധിഷ്‌ഠിതമാണ് ലാപ്‌ടോപ്പ്. പൂർണമായ കീബോർഡും പ്രിസിഷൻ ഹപ്‌റ്റിക് ടച്ച്പാഡും ഇതിലുണ്ട്. ഓരോ മോഡിൽ നിന്നും മറ്റൊന്നിലേക്ക് സുഗമമായി മാറാനാകുമെന്ന മികവുമുണ്ട്. സ്‌റ്റേജ് മോഡ് ഗെയിമിംഗിനും സ്‌ട്രീമിംഗിനും മികച്ച ആസ്വാദനം സമ്മാനിക്കും. സ്‌റ്റുഡിയോ മോഡ് എഴുത്തിലും ചിത്രരചനയിലും പുതിയ അനുഭവം നൽകും.