
മലയാളത്തിന്റെ പ്രിയ താരം കാവേരി സംവിധായികയാവുന്നു. കാവേരി കല്യാണി എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്യ ഭാഷാ സിനിമകളിൽ കല്യാണി എന്ന പേരിലാണ് കാവേരി അറിയപ്പെടുന്നത്. തെലുങ്ക്,തമിഴ് ,മലയാളം,കന്നട ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ചേതൻ ചീനുവാണ് നായകൻ.ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് കാവേരി വെള്ളിത്തിരയിൽ എത്തുന്നത്. കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയയാക്കി. മമ്മൂട്ടി ചിത്രമായ ഉദ്യാനപാലകനാണ് കാവേരി നായികയായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം. മലയാളം , തമിഴ്, തെലുങ്ക് , കന്നട ഭാഷകളിൽ സജീവമായിരുന്ന കാവേരി വിവാഹശേഷം അഭിനയരംഗത്തുനിന്നു മാറി നിൽക്കുകയായിരുന്നു. 2009ൽ ഏ പ്രിൽ ഫൂൾ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്. കെ 2 കെ പ്രൊഡക്ഷൻസിന്റെ
ബാനറിൽ കാവേരി തന്നെയാണ് ആദ്യ സംവിധാന സംരംഭം നിർമ്മിക്കുന്നത്.നേരത്തേയും കാവേരി സീരിയിൽ നിർമ്മാണരംഗത്തുണ്ട്. പ്രണയവും കോമഡിയും നിറഞ്ഞ ത്രില്ല
ർ ഗണത്തിൽപ്പെട്ട ചിത്രത്തിന് പേരിട്ടിട്ടില്ല. സുഹാസിനി മണിരത്നം,സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബാരാജു,ബ്ലാക്ക് പാണ്ടി തുടങ്ങി വലിയ താര നിര അണിനിരക്കുന്നുണ്ട്. മലയാളിതാരം സൗമ്യ മേനോൻ സുപ്രധാന വേഷത്തിൽ എത്തുന്നു.
ഛായഗ്രാഹണം നിർവഹിക്കുന്നത് ആൽബി ആന്റണി, ശക്തി ശരവണൻ എന്നിവർ ചേർന്നാണ് .അച്ചു രാജാമണിയാണ് സംഗീത സംവിധാനം. എഡിറ്റർ ആന്റണി, പ്രവിൻ പുഡി. കാല- ജിത്തു, എസ്. വി മുരളി, പി ആർ ഒ. മഞ്ജു ഗോപിനാഥ്.