two-year-old-child-

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തിൽ പിറന്നാൾദിനത്തിൽ സദ്യ വിളമ്പുന്നതിനിടെ തിളച്ച സാമ്പാർ പാത്രത്തി വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ശിവ, ഭാനുമത് ദമ്പതികളുടെ മകൾ തേജസ്വിയാണ് തിങ്കളാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പിറന്നാൾ ദിനത്തിൽ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു തേജസ്വി. മാതാപിതാക്കൾ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെ അടുക്കളയിലേക്ക് പോയ കുട്ടി ഒരു കസേരയിൽ കയറുന്നതിനിടെ അടിതെറ്റി തിളച്ച സാമ്പാർ വച്ചിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് വിജയവാഡയിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.