
മലയാളികളുടെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജുവാര്യർ. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുമായി താരം പങ്കുവയ്‌ക്കാറുണ്ട്. ഇടയ്‌ക്കെല്ലാം വ്യത്യസ്‌ത ലുക്കിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. അവയെല്ലാം തന്നെ ഹിറ്റാകാറുമുണ്ട്, ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും വൈറലായിരിക്കുകയാണ്.
മൂന്ന് ചിത്രങ്ങൾക്കൊപ്പം മനോഹരമായ ഒരു ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കാതിരിക്കാൻ എന്തെങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്നാണ് കുറിച്ചിരിക്കുന്നത്.
എന്തായാലും താരത്തിന്റെ ചിത്രത്തിന് ആരാധകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ഫോണിൽ നോക്കിയിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മേരി ആവാസ് സുനോയിലെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരുന്നു. അതിസുന്ദരിയായിട്ടാണ് താരത്തെ പാട്ടിൽ കാണുന്നത്.