cx

പ്രണയദിനത്തോട് അനുബന്ധിച്ച് നടി ഗോപിക രമേശ് തന്റെ കാമുകനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഏകദേശം ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. കാമുകൻ ഹരിയുമൊന്നിച്ചുള്ള ചിത്രങ്ങൾ മുമ്പും ഗോപിക പങ്കുവച്ചിരുന്നു. കൂടാതെ ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയേയും ഗോപിക പങ്കുവച്ചിരുന്നു.

‘‍തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രമായാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിൽ ഗോപിക എത്തി.