qandeel-baloch

കറാച്ചി: പാകിസ്ഥാനിൽ ഏറെ പ്രതിഷേധങ്ങൾ സൃഷ്ടിച്ച മോഡൽ ഖൻദീൽ ബലോചിന്റെ ദുരഭിമാനക്കൊലയിൽ പ്രതിയായ സഹോദരനെ മുൾട്ടാനിലെ കോടതി കുറ്റവിമുക്തനാക്കി.

പാക് സോഷ്യൽ മീഡിയയിലൂടെ വൈറലായ ഖൻദീലിനെ (26) ശ്വാസംമുട്ടിച്ച് കൊന്ന അനുജൻ മുഹമ്മദ് വസീമിന് അഞ്ചുവർഷത്തെ ജയിൽശിക്ഷ വിധിച്ചിരുന്നു. വസീമിന് മാതാപിതാക്കൾ മാപ്പ് നൽകിയ പശ്ചാത്തലത്തിലാണ് കുറ്റവിമുക്തനാക്കിയത്.

വസീം ഈ ആഴ്ച ജയിൽ മോചിതനാകുമെന്നാണ് വിവരം.

2019ൽ കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

2016 ജൂലായിലാണ് നടിയും മോഡലുമായ ഫൗസിയ അസീം എന്ന ഖൻദീൽ കൊല്ലപ്പെട്ടത്.

മയക്കുഗുളിക നൽകി ബോധരഹിതയാക്കിയ ശേഷം ഖൻദീലിന്റെ കഴുത്ത് ഞെരിച്ചാണ് വസീം കൊലപാതകം നടത്തിയത്. സോഷ്യൽ മീഡിയയിൽ ഖൻദീൽ പോസ്റ്റ് ചെയ്ത വീഡിയോകളും ഫോട്ടോകളും കുടുംബത്തിന് അപമാനമായെന്നും ഇതാണ് കൊല്ലാൻ കാരണമെന്നുമാണ് വസീം പൊലീസിനോട് പറഞ്ഞത്.