
അമൃത്സർ : പഞ്ചാബിലെ കോൺഗ്രസ് ഒരു സർക്കസാണെന്ന പ്രസ്താവന നടത്തിയ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗവന്ത് മാന്നിന് ചുട്ട മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. കോൺഗ്രസ് സർക്കസിൽ കുരങ്ങന്റെ വേഷം ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് അദ്ദേഹം മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ പരിഹാസം സമൂഹമാദ്ധ്യമങ്ങളിലും വൈറലായി.
ഞങ്ങളുടെ സർക്കസിൽ ഒരു കുരങ്ങിന്റെ വേഷത്തിന് ഒഴിവുണ്ട് ചേരാൻ അവരെ സ്വാഗതം ചെയ്യുന്നു. ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിൽ എവിടെനിന്നും ചേരാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് സ്വാഗതം എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പരിഹാസം. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മിയുടെ തലവനുമായ അരവിന്ദ് കേജ്രിവാളിനൊപ്പം അമൃത്സറിൽ വാർത്താസമ്മേളനം നടത്തിയപ്പോഴാണ് ഭഗവന്ത് മാൻ പഞ്ചാബ് കോൺഗ്രസിനെ കടന്നാക്രമിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കണക്കാക്കുന്ന ചരൺജിത് സിംഗ് ചന്നി തോക്കുമെന്നും. എം എൽ എ പോലും ആകാത്ത ചന്നി മുഖ്യമന്ത്രിയാവില്ലെന്നുമാണ് ഭഗവന്ത് മാൻ അഭിപ്രായപ്പെട്ടത്.