df

ന്യൂഡൽഹി: രാജ്യത്തെ സ്വർണ്ണവില ഒരു വർഷത്തിനിടയിലെ ഉയർന്ന നിരക്കി​ലെത്തി. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയിൽ സ്വർണ്ണവില വർധിക്കുന്നത്. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണവില 50,000 കടന്നു. യുക്രെയ്ൻ-റഷ്യ സംഘർഷമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. എം.സി.എക്സ് ഗോൾഡ് ഫ്യൂച്ചർ 0.6 ശതമാനം ഉയർന്ന് 50,205 രൂപയിലെത്തി. വെള്ളിയുടെ വിലയും ഉയരുകയാണ്, 0.54 ശതമാനം ഉയർന്ന് കിലോ ഗ്രാമിന് 64,580 രൂപയിലെത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സ്വർണ്ണവിലയിൽ 2500 രൂപയുടെ വർദ്ധനയാണ് രാജ്യത്ത് ഉണ്ടായത്. അതേസമയം, കേരളത്തിൽ ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടി.