
കൊച്ചി: 2022 ജനുവരിയിൽ ഇൻസ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തിയ ഏഷ്യൻ ഫുട്ബാൾ ക്ലബുകളിൽ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്റ്റേഴ്സ്. 18.9 മില്യൺ സമ്പർക്കങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ കെ.ബി.എഫ്.സി നടത്തിയത്. ഇൻസ്റ്റാഗ്രാമിലെ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ മികച്ച അഞ്ച് ഇന്ത്യൻ സ്പോർട്സ് ക്ലബുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ഫുട്ബാൾ ക്ലബും ബ്ലാസ്റ്റേഴ്സാണ്.