
ഓട്ടമത്സരത്തിൽ ആമയുമായി തോറ്റതിന്റെ ചീത്തപ്പേര് മാറ്റുവാനാണെന്ന് തോന്നുന്നു കുഞ്ഞൻ മുയൽ ഭീമൻ പാമ്പിനെ ചാടി അടിക്കുന്നത്. അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയ വീഡിയോയാണിത്. കളരിയിലെ അടവുകളോട് സാമ്യമുള്ളതാണ് മുയലിന്റെ ആക്രമണ രീതി. ശത്രു എത്ര ശക്തനായാലും പോരടിക്കാനാണ് മുയലിന്റെ തീരുമാനം. പുല്ലു നുണയുകയായിരുന്ന ഒരു മുയലിന്റെ മുൻപിലേയ്ക്കാണ് ഭീമാകാരനായ ഒരു പാമ്പ് ഇഴഞ്ഞെത്തുന്നത്. വീഡിയോ കാണാം.