
നാഗ്പൂർ : ഫെബ്രുവരി അഞ്ചിന് ഹ്യൂണ്ടായിക്കൊപ്പം പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ആഗോള കമ്പനിയായ കെഎഫ്സിയും 'കാശ്മീർ സോളിഡാരിറ്റി' പോസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയായി നാഗ്പൂരിലെ മേറ്റ് സ്‌ക്വയറിന് സമീപമുള്ള കെഎഫ്സി ശ്രദ്ധാനന്ദ് പേത്ത് ഔട്ട്‌ലെറ്റിൽ നാഷണൽ യൂത്ത് അലയൻസ് (എൻവൈഎ) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് ഇരുപതോളം വരുന്ന പ്രതിഷേധക്കാർ കെ എഫ് സി ഷോപ്പിനുള്ളിൽ പ്രവേശിക്കുകയും പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു. പാകിസ്ഥാനിലെ തങ്ങളുടെ കമ്പനിയുടെ പ്രവർത്തിയിൽ കെ എഫ് സി ഔട്ട്‌ലെറ്റിലെ ജീവനക്കാരൻ പ്രതിഷേധക്കാരോട് മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ഇവർ പിരിഞ്ഞു പോയത്. പിഒകെ ഉൾപ്പെടെ മുഴുവൻ കാശ്മീരും ഇന്ത്യയുടേതാണെന്ന പോസ്റ്റർ കെഎഫ്സി ഔട്ട്‌ലെറ്റിൽ പതിപ്പിച്ചിട്ടുണ്ട്. ഈ പോസ്റ്ററിന്റെ ഫോട്ടോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടരാനാകില്ലെന്ന് എൻവൈഎ പ്രസിഡന്റ് രാഹുൽ പാണ്ഡെ പറഞ്ഞു. കെഎഫ്സിയുടെ ദേശവിരുദ്ധ ട്വീറ്റിനെക്കുറിച്ച് ഇവിടെ എത്തിയ ഉപഭോക്താക്കളെ ബോധവത്കരിക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു. സമാധാനപരമായിട്ടാിയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഹ്യൂണ്ടായി അടക്കമുള്ള കമ്പനികൾ തങ്ങളുടെ പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിഭാഗത്തിന്റെ പ്രവർത്തികളിൽ ക്ഷമ ചോദിച്ചിട്ടുണ്ട്.