
ഹൈദരാബാദ്:കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ വീഴ്‌ത്തി പ്രൈം വോളിബോൾ ലീഗിൽ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിന് മൂന്നാം ജയം. സ്കോർ: 15-8, 13-15, 15‐9, 15‐12, 8-15 എന്ന സ്‌കോറിനാണ് ജയം. ഹൈദരാബാദിന് രണ്ട് പോയിന്റ് ലഭിച്ചു. തകർപ്പൻ പ്രകടനം നടത്തിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്റെ എസ്.വി ഗുരു പ്രശാന്ത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.അഞ്ച് മത്സരങ്ങളിൽ മൂന്നാംജയമാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്.ഇന്ന് വൈകിട്ട് 6.50ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ ബ്ലിറ്റ്സുമായി ഏറ്റുമുട്ടും.