
പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാൻ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗോവയെ തകർത്തു. ഇരട്ടഗോളുമായി കളം നിറഞ്ഞ മൻവീർ സിംഗാണ് ബഗാന്റെ വിജയശില്പി. 15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ല ബഗാൻ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഗോവ ഒമ്പതാം സ്ഥാനത്താണ്.
ഇത്തത്തെ മത്സരം
ഒഡിഷ - ചെന്നൈയിൻ
(രാത്രി 7.30 മുതൽ)