
വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ വനമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ പ്രത്യേക കരുതൽ എടുക്കേണ്ടത് ആവശ്യമാണ്. കാരണം എപ്പോഴാണ് വന്യമൃഗം മുന്നിലേക്ക് എടുത്ത് ചാടുന്നതെന്ന് അറിയാൻ കഴിയുകയില്ല. അത്തരത്തിൽ ഒരു സ്‌കൂട്ടർ യാത്രികർക്ക് മുന്നിലേക്ക് ഒരു ഭീമൻ സിംഹം എടുത്ത് ചാടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ സ്‌കൂട്ടറിലെ യാത്രക്കാർ ശാന്തരായി ഇരിക്കുകയായിരുന്നു. ഇതോടെ ഇവർക്ക് അടുത്തേയ്ക്ക് വന്ന സിംഹം മറ്റൊരു വഴിയിലൂടെ വനത്തിലേക്ക് മറയുന്നതും വീഡിയോയിൽ കാണാം. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Co travellers on a Village road. Happens in India😊 pic.twitter.com/XQKtOcEstF
— Susanta Nanda IFS (@susantananda3) February 14, 2022