
കഴക്കൂട്ടം : കരുതൽ കഴക്കൂട്ടം പദ്ധതി പാവങ്ങൾക്കും, സാധാരണക്കാർക്കും തണലാകുമെന്ന് കെ. മുരളീധരൻ എംപി. കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരുടെ ഓരോ പദ്ധതികളെയും സഹായിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. പുതിയ തലമുറ സമൂഹത്തിൽ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനത്തിനായി ചർച്ചകൾ സമൂഹത്തിൽ നടക്കണം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന രംഗത്ത് ഒരിക്കലും രാഷ്ട്രീയം കലർത്തിയിട്ടില്ല . തിരുവനന്തപുരത്തെ കോർപ്പറേഷൻ റോഡുകളിൽ മാത്രം 42 കോടി രൂപ അനുവദിച്ച് റോഡുകൾ നവീകരിച്ചു. ഇന്ന് പലപ്പോഴും വികസനത്തിൽ രാഷ്ട്രീയം കലരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഈ കാരുണ്യ പദ്ധതിക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ ജെ എസ് അഖിലിനെ അദ്ദേഹം അഭിനന്ദിച്ചു. കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ശ്രീ. ജെ.എസ് അഖിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി, അഡ്വ എം.എ വാഹിദ് , കടകംപള്ളി ഹരിദാസ്,അണിയൂർ പ്രസന്നകുമാർ, ചെക്കാലമുക്ക് മോഹനൻ,പ്രദീപ് കുമാർ,പ്രമോദ് കളത്തൂർ,പ്രതീഷ് ചന്ദ്രൻ, പ്രണവ് കോലത്തുകര, ജിജോ, അരുൺ പ്രസാദ്, അമൽ ജെ.എസ്,ശ്രീറാം, ശരത്ത് ശശിമോഹൻ, വിഷ്ണു എന്നിവർ പങ്കെടുത്തു.