
ഹൈദരാബാദ്: സിനിമ ബുക്ക് ചെയ്യാൻ മാതാപിതാക്കൾ പണം നൽകാത്തത്തിന്റെ നിരാശയിൽ പതിനൊന്നുവയസുകാരൻ ആത്മഹത്യ ചെയ്തു. എട്ടാം ക്ളാസ് വിദ്യാർത്ഥിയായ പി നവ്‌ദീപ് ആണ് ജീവനൊടുക്കിയത്.തെലങ്കാനയിലാണ് സംഭവം.
ഫെബ്രുവരി 25ന് പുറത്തിറങ്ങുന്ന പവൻകല്യാൺ ചിത്രമായ ഭീംല നായക് ബുക്ക് ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം നവ്‌ദീപ് പിതാവിനോട് 300 രൂപ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോകാനായിരുന്നു പദ്ധതി. പവൻകല്യാണിന്റെ വലിയൊരു ആരാധകൻ കൂടിയായിരുന്നു കുട്ടി. എന്നാൽ പണം നൽകാൻ പിതാവ് വിസമ്മതിച്ചതോടെ വീടിന്റെ ബാൽക്കണിയിൽ തൂങ്ങിമരിക്കുകയായിരുന്നു.