ആഴ്ചകൾക്ക് മുൻപാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കോട്ടയത്തുവച്ച് മൂർഖനെ പിടികൂടുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് സുരേഷ് ആശുപത്രി വിട്ടു. പാമ്പ് കടിയേറ്റ സമയത്ത് ചുരുക്കം ചിലർ കുറ്റപ്പെടുത്തിയെങ്കിലും മന്ത്രി വാസവൻ ഉൾപ്പടെ ആയിരക്കണക്കിനാളുകൾ വാവ സുരേഷിന് പിന്തുണയുമായെത്തിയിരുന്നു.

vava-suresh-mammootyy

കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്നെ പിന്തുണച്ച താരങ്ങളെയും നേതാക്കളെയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വാവ സുരേഷ് ഇപ്പോൾ. മറ്റുള്ളവരുടെ വിമർശനങ്ങളെ വകവയ്‌ക്കേണ്ടതില്ലെന്നും, ആരോഗ്യം സൂക്ഷിക്കണമെന്നും നടനും എംപിയുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപി, ഇന്നസെന്റ്, മന്ത്രി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ,ടിനി ടോം, ജയസൂര്യ തുടങ്ങി നിരവധി പേർ വിളിച്ചെന്ന് അദ്ദേഹം പറയുന്നു. മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.