ajith-doval

ന്യൂഡൽഹി : ഇന്ത്യയുടെ സ്വന്തം ജെയിംസ് ബോണ്ട് എന്ന വിശേഷണമുള്ള അജിത് ഡോവലിന്റെ വസതിയിൽ സുരക്ഷാ വീഴ്ച. ഡോവലിന്റെ വീട്ടിലേക്ക് ഒരാൾ അതിക്രമിച്ച് കയറുകയായിരുന്നു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയും, ഞൊടിയിടയിൽ കീഴ്‌പ്പെടുത്തുകയും ചെയ്തു. എന്നാൽ ഡൽഹി പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ തന്റെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഈ ചിപ്പിനാൽ തന്നെ റിമോട്ട് ഉപയോഗിച്ച് ബാഹ്യമായി നിയന്ത്രിക്കപ്പെടുകയാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെ എംആർഐ സ്‌കാനിംഗിന് വിധേയനാക്കി. എന്നാൽ പരിശോധനയിൽ ചിപ്പൊന്നും കണ്ടെത്താനായില്ല. ബംഗളൂരു സ്വദേശിയാണ് ഡോവലിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.