
നടി ഐശ്വര്യാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം അർച്ചന 31 നോട്ടൗട്ട് തീയേറ്റുകളിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്.
ബോൾഡ് വേഷങ്ങളിൽ മാത്രം കണ്ടിരുന്ന ഐശ്വര്യയ്‌ക്ക് ചിത്രത്തിൽ ചുരുണ്ട മുടിയും സാരിയും ധരിച്ച നാടൻ പെൺകുട്ടിയുടെ വേഷമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തതു മുതൽ താരത്തിന്റെ ലുക്കും ചർച്ചയായതാണ്.
ഇപ്പോഴിതാ അർച്ചനയാകുന്നതിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് താരം. മേക്കപ്പ് ആർട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസുമാണ് താരത്തിന്റെ ലുക്കിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ലൊക്കേഷനിൽ എത്തി അർച്ചനയാകുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും വീഡിയോയിൽ കാണിച്ചിട്ടുണ്ട്.