
ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒരെണ്ണമായി ഇന്ത്യയെ തെരഞ്ഞെടുത്തു. ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ടിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 500 ലേറെ ഗവേഷകർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ദുബായ് എക്സ്‌പോയിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്നാണ് സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും അഭിപ്രായപ്പെട്ടത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ടായിരത്തിലേറെ പേരിൽ നിന്നായി അഭിപ്രായം തേടിയത്.