
കോഴിക്കോട്: കേരളത്തിലെ മൈജി, മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ഈമാസം 19വരെ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും വൻ വിലക്കുറവും ആകർഷക ഓഫറുകളും ഒരുക്കിയിരിക്കുന്നു. സ്മാർട്ട്ഫോണുകൾക്കൊപ്പം 6,998 രൂപവരെ മതിക്കുന്ന സമ്മാനങ്ങൾ നേടാം. 599 രൂപ മുതൽക്കുള്ള ഫീച്ചർഫോണുകൾ സ്‌റ്റോറുകളിൽ ലഭ്യമാണ്.
കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള ബ്രാൻഡഡ് എ.സികൾക്ക് മികച്ച വിലക്കുറവുണ്ട്. 61,890 രൂപയുടെ 1.5 ടൺ എ.സി 24,990 രൂപയ്ക്ക് കില്ലർപ്രൈസ് ഓഫറിൽ സ്വന്തമാക്കാം. 23,990 രൂപമുതലാണ് എ.സികൾക്ക് വില. ഡൗൺപേമെന്റില്ലാതെ ഏറ്റവും കുറഞ്ഞ മാസത്തവണയിലും സ്വന്തമാക്കാം.
മൈജി ഫ്യൂച്ചറിൽ 6,990 രൂപമുതൽ വാഷിംഗ് മെഷീനുകളും 10,990 രൂപമുതൽ റഫ്രിജറേറ്ററുകളും 60 ശതമാനം വരെ വിലക്കിഴിവിൽ കിച്ചൻ അപ്ളയൻസസുകളും ഉൾപ്പെടെ ഒരുവീട്ടിലേക്ക് വേണ്ടതെല്ലാം ഒരുകുടക്കീഴിൽ നിന്നുനേടാം. മികച്ച ഫിനാൻസ് സൗകര്യങ്ങളുമുണ്ട്. 32 ഇഞ്ച് എൽ.ഇ.ഡി ടിവിക്കുവില 7,490 രൂപ. തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ടിവികൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്.
ലാപ്‌ടോപ്പുകൾക്ക് ഫിനാൻസ് സൗകര്യമുണ്ട്. ലാപ്‌ടോപ്പിനൊപ്പം 3,998 രൂപയുടെ കീബോർഡ്, മൗസ്, ഹെഡ്‌സെറ്റ് കോംബോ സൗജന്യം. ഡിജിറ്റൽ ആക്‌സസറികൾക്ക് 80 ശതമാനം വരെ വിലക്കുറവുണ്ട്. മൊബൈൽ, ലാപ്പ്, ടാബ് എന്നിവ കുറഞ്ഞചെലവിൽ സർവീസ് ചെയ്യാനുള്ള മൈജി കെയർ, മൊബൈൽഫോണിന് എക്‌സ്‌റ്റൻഡഡ് വാറന്റി, പ്രൊട്ടക്ഷൻ പ്ളാനുകൾ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് സൗകര്യം, www.myg.inൽ ഓൺലൈൻ ഷോപ്പിംഗ്, എക്‌സ്‌പ്രസ് ഡെലിവറി തുടങ്ങിയ സേവനങ്ങളും മൈജിയുടെ ആകർഷണങ്ങളാണ്.