lulu

ദുബായ്: കളമശേരിയിൽ 400 കോടി രൂപ നിക്ഷേപവുമായി ലുലു ഫുഡ്പാർക്ക് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ദുബായിൽ നടക്കുന്ന ലോകത്തെ ഏറ്റവുംവലിയ അന്താരാഷ്‌ട്ര ഭക്ഷ്യപ്രദർശനമായ 'ഗൾഫുഡിൽ" സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി പൂർത്തിയാകുന്നതോടെ ആദ്യഘട്ടത്തിൽ 250 പേർക്ക് നേരിട്ട് തൊഴിൽ നൽകാനാകും. രണ്ടുഘട്ടങ്ങളിലായുള്ള പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കും. ഇന്ത്യയുടെ ഭക്ഷ്യസംസ്‌കരണ മേഖലയിൽ 1,500 കോടി രൂപയുടെ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് ലുലു ഇറക്കുമതി ചെയ്‌ത ഭക്ഷ്യോത്പന്നങ്ങളും ഗൾഫുഡിൽ അദ്ദേഹം പുറത്തിറക്കി.

ലുലു ഫുഡ് പാർക്ക്

 കളമശേരിയിൽ 400 കോടി നിക്ഷേപത്തോടെ ലുലു ഫുഡ് പാർക്ക്.

 രണ്ടുലക്ഷം ചതുരശ്രഅടി വിസ്‌തീർണം.

 18 മാസത്തിനകം പ്രവർത്തനസജ്ജമാകും.

 ആദ്യഘട്ടത്തിൽ 250 പേർക്ക് നേരിട്ട് തൊഴിൽ.

അരൂരിൽ സമുദ്രോത്പന്ന

കയറ്റുമതി കേന്ദ്രം

 മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും.

 നിക്ഷേപം 150 കോടി രൂപ. പൂർണമായും കയറ്റുമതി ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രം.