
പോത്തൻകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കിഴുവിലം മുടപുരം പൊയ്കവിള മേലാരുവിള വീട്ടിൽ ഷൈജുവിനെയാണ് (32) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മുക്കിനു സമീപത്തുവച്ച് ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന ചെമ്പഴന്തി സ്വദേശികളായ 13കാരികളായ രണ്ടു പേരെ അപരിചിതനായ പ്രതി തടഞ്ഞുനിറുത്തി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പെൺകുട്ടികൾ അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. ഇതിനു മുമ്പ് പല പ്രാവശ്യവും ഇയാൾ പെൺകുട്ടികളെ കാറിൽ പിന്തുടർന്നിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാത്.ഇയാൾക്കെതിരെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലും ഒരു പോക്സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.