spain

മാഡ്രിഡ് : കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് ബോട്ട് തകർന്ന് 10 മത്സ്യത്തൊഴിലാളികൾ മരിച്ചു. 11 പേരെ കാണാതായി. പ്രദേശത്ത് ശക്തമായ കടൽക്ഷോഭവും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി. 24 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ന്യൂഫൗണ്ട്‌ലാൻഡിന് 250 നോട്ടിക്കൽ മൈൽ കിഴക്കാണ് അപകടം നടന്നത്. 16 സ്പാനിഷ് പൗരന്മാരും അഞ്ച് പെറുവിയൻ പൗരന്മാരും മൂന്ന് ഘാന സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സ്പാനിഷ് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം രേഖപ്പെടുത്തി.