
വളാഞ്ചേരി: കോട്ടോപ്പാടം ചിട്ടി തട്ടിപ്പ് കേസിൽ ഒരു പ്രതിയെ കൂടി കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. അയങ്കലം കോട്ടോപ്പാടം ഷിജിയെയാണ് (43) അറസ്റ്റ് ചെയ്തത്. കല്ലൂർ സുകുമാരൻ (54) എന്ന ഡയറക്ടർ ബോർഡ് അംഗത്തെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ഓഫീസ് തുറന്ന് അയങ്കലം സ്വദേശി കോട്ടോപ്പാടം രാജേഷ് എന്നയാളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയ കമ്പനിയിൽ പലതരത്തിൽ പെട്ട ചിട്ടികൾ നടന്നിരുന്നു. ഇതിനിടയിൽ 2019 സെപ്തംബറിൽ കമ്പനി പൊളിഞ്ഞു. 5 ലക്ഷം, ഒന്നര ലക്ഷം സല യുള്ള രണ്ട് കുറികളാണ് പൊളിയുന്ന സമയത്ത് നടന്നിരുന്നത്. കുറി രജ്സ്ട്രാറുടെ അനുമതി ഇല്ലാതെയാണ് ഇവ നടത്തിയിരുന്നതെന്ന് പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാനേജിംഗ് ഡയറകാറായ രാജേഷ് 2019ൽ മരണപ്പെട്ടു. രാജേഷിന്റെ ഭാര്യയാണ് ഇപ്പോൾ പിടിയിലായ ഷിജി.