
സാവോ പോളോ : ബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്ത് പെട്രോപൊലീസിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 38 മരണം. കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. നിരവധി വീടുകൾ മണ്ണിനടിയിലായി. ഈ വർഷം ആദ്യം മുതൽ തെക്കൻ ബ്രസീലിലെ വിവിധ ഭാഗങ്ങളിൽ റെക്കോഡ് മഴയാണ് പെയ്തത്. ഈ മാസം ആദ്യം സാവോ പോളോയിൽ കനത്ത മഴയിൽ 24 പേർ മരിച്ചിരുന്നു.