ronaldo

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രൈറ്റണെ കീഴടക്കി. 51 -ാം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയും രണ്ടാം പകുതിയുടെ അധിക സമയത്ത് 97-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസുമാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്. ലെവീസ് ഡങ്ക് 54-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് 10 പേരുമായാണ് ബ്രൈറ്റൺ മത്സരം പൂർത്തിയാക്കിയത്.