
മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മകൻ എന്നതിലുപരിയായി നല്ലൊരു നടനാണ് താൻ എന്ന് തെളിയിച്ചിരിക്കുയാണ് പ്രണവ് മോഹൻലാൽ. ഹൃദയം നൽകുന്ന വിജയം അതുതന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇതുവരെയും ഒരു മാദ്ധ്യമങ്ങൾക്കും അഭിമുഖത്തിനായി പ്രണവ് പിടികൊടുത്തിട്ടില്ല. അതിന്റെ കാരണമെന്താണെന്ന് സാക്ഷാൽ മോഹൻലാൽ തന്നെ പറയുകയാണ്.
'എനിക്കും അദ്യകാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാൻ. പ്രണവ് കുറച്ചുകൂടി കൂടുതലാണ്. സാധാരണ ജീവിതം നയിക്കാൻ അയാൾക്ക് പറ്റുന്നുണ്ട്. അയാൾ കുറച്ചുകൂടി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ആളാണ്. ഇൻട്രോവേർട്ട് എന്ന് ഞാൻ പറയില്ല. എന്തിനാണ് ഞാൻ വരുന്നത് എന്ന് ചോദിക്കും. അതൊരു വലിയ ചോദ്യമാണ്'.
ഈ മാസം 18ന് തിയേറ്ററുകളിലെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്‌ണയാണ്.